ടി ഒ മോഹനൻ കണ്ണൂർ കോർപ്പറേഷൻ മേയർ
കണ്ണൂർ > കണ്ണൂർ കോർപറേഷനിൽ യുഡിഎഫിലെ അഡ്വ. ടി ഒ മോഹനനെ മേയറായി തെരഞ്ഞടുത്തു. ടി ഒ മോഹനന് 33 വോട്ടാണ് ലഭിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി എൻ സുകന്യക്ക് 19 വോട്ട് ലഭിച്ചു. 55 അംഗ കൗൺസിലിൽ UDF ന് 34 സീറ്റാണ്. എൽഡിഎഫിന് 19. ഒരു സീറ്റിൽ കോൺഗ്രസ് വിമതനും ഒരു സീറ്റിൽ ബിജെപിയുമാണ് ജയിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഒരു വോട്ട് അസാധുവായി. ഒരാൾക്ക് വൈകിയതിനാൽ വോട്ട് ചെയ്യാനായില്ല. വിമതൻ യുഡിഎഫിന് വോട്ട് ചെയ്തു. ബിജെപി മാറിനിന്നു.
Credits Kerala || Deshabhimani Online News https://ift.tt/2L19BaU
Comments