കാർഷികനിയമം കോർപറേറ്റുകളെ ശാക്തീകരിക്കും , കർഷകരെ അടിമകളാക്കും: എസ് ആർ പി
തിരുവനന്തപുരം
കോർപറേറ്റുകളെ ശാക്തീകരിച്ച് കർഷകരെ അടിമകളാക്കി മാറ്റാനാണ് പുതിയ കാർഷിക നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ചിന്ത പബ്ലിഷേഴ്സ് നടത്തിയ ഓൺലൈൻ പ്രഭാഷണപരിപാടിയിൽ ദേശീയ ‘കാർഷിക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക ഉൽപ്പന്നങ്ങളുടെ വില ഇടിയുന്നു, കൃഷിയിറക്കാനാകുന്നില്ല, കൃഷി വിപുലീകരിക്കാനോ ശാസ്ത്ര സാങ്കേതികരംഗം, ജലസേചനം എന്നിവ പ്രയോജനപ്പെടുത്താനോ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. ഇതിനു പുറമെയാണ് പുതിയ നിയമത്തിലൂടെ കൃഷിയെയും കൃഷിക്കാരെയും കോർപറേറ്റുകൾക്ക് തീറെഴുതുന്നത്. കാർഷിക മേഖലയിൽനിന്ന് സർക്കാർ പൂർണമായി പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ആദ്യഘട്ടത്തിൽ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന സമരം ഇപ്പോൾ രാജ്യവ്യാപകമായി. കാർഷിക സമരമെന്നത് ജനകീയ സമരമായി.
കേരളത്തിൽ രാജ്യതലത്തിൽനിന്ന് വിപരീതമായാണ് സ്ഥിതിഗതികൾ. ശാസ്ത്ര സാങ്കേതികരംഗത്തെ ഉപയോഗിച്ചുകൊണ്ട് ഉൽപ്പാദനക്ഷമത വർധിപ്പിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. സാധാരണവിലയേക്കാൾ 50 ശതമാനം അധികം നൽകാനും ജനങ്ങളുടെ ഇടപെടലിലൂടെ കാർഷികരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും എസ് ആർ പി പറഞ്ഞു. ഡോ. ജിജു പി അലക്സ്, എസ് എഡിസൺ, കെ ശിവകുമാർ എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2KmJ5sc
Comments