കോണ്‍ഗ്രസ്-ബിജെപി സംയുക്തസ്ഥാനാര്‍ഥികള്‍ക്കും തോല്‍വി; പൂക്കോട്ടുകാവിലെ അവിശുദ്ധ കൂട്ടുകെട്ട് ജനംതള്ളി
ശ്രീകൃഷ്ണപുരം > തദ്ദേശ തെരഞ്ഞെടുപ്പില് പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ കോണ്ഗ്രസ്-ബിജെപി കൂട്ടുകെട്ട് ജനങ്ങള് തള്ളിക്കളഞ്ഞു. എല്ഡിഎഫ് 13ല് 8 വാര്ഡുകളും നേടി. കോണ്ഗ്രസിന് 4 വാര്ഡും ഒരു വാര്ഡില് സ്വതന്ത്രയും ജയിച്ചു.
പഞ്ചായത്തിലെ 1, 2, 6, 13 വാര്ഡുകളിലാണ് ബിജെപിയും കോണ്ഗ്രസും സംയുക്തമായി സ്വതന്ത്രരെയാണ് മത്സരിപ്പിച്ചത്. ഒന്നാം വാര്ഡ് പകരാവൂരില് 128 വോട്ടും, ആറാം വാര്ഡ് കാട്ടുകുളത്ത് 149 വോട്ടും, 13 ആം വാര്ഡ് കല്ലുവഴി സൗത്തില് 223 വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് എല്ഡിഎഫ് സ്ഥാനാര്ഥികള് ബിജെപി കോണ്ഗ്രസ് സ്വതന്ത്ര സ്ഥാനാര്ത്ഥികളെ പരാജയപ്പെടുത്തിയത്. ബിജെപി കോണ്ഗ്രസ് പിന്തുണയോടെ രണ്ടാം വാര്ഡ് കിണാശേരിയില് സ്വതന്ത്രയായി വിജയിച്ച സതീദേവിക്ക് 6 വോട്ടാണ് ഭൂരിപക്ഷം കിട്ടിയത്.
ആകെയുള്ള 13 വാര്ഡുകളില് 9 സീറ്റുകളില് മാത്രമാണ് കോണ്ഗ്രസ് സ്വന്തം ചിഹ്നത്തില് മത്സരിച്ചത്. 4 വാര്ഡുകളില് യുഡിഎഫിനും ബിജെപിക്കും ഒരേ സ്ഥാനാര്ഥികളില് മൂന്ന് പേരും പരാജയപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/38pAvS4
Comments