കേന്ദ്രസര്‍ക്കാരും യുഡിഎഫും ഒരേ വഴിയിൽ; നശീകരണ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞ്‌ ജനങ്ങള്‍ പ്രതികരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > കേന്ദ്രസര്ക്കാരും യുഡിഎഫും ഒരേ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് അടക്കം നാല് മിഷനുകളെ പിരിച്ചുവിടുമെന്ന യുഡിഎഫ് നേതാവിന്റെ പ്രസ്താവന ഈ കൂട്ടുകെട്ടിന്റെ ഉല്പ്പന്നമാണ്. രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങളെ തെരുവാധാരമാക്കാനാണോ നിങ്ങള് വോട്ടു തേടുന്നത്.

ഇന്നാട്ടിലെ വിദ്യാലയങ്ങളെയും ആശുപത്രികളെയും തകര്ക്കാനാണോ നിങ്ങള്ക്ക് വോട്ടു ചെയ്യേണ്ടത്. പുഴകളും ജലാശയങ്ങളും മലിനമാക്കാനാണോ നിങ്ങളെ പിന്തുണയ്ക്കേണ്ടത്. –- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കേരളത്തില് ഇങ്ങനെ മേയാന് കേന്ദ്ര ഏജന്സികള്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അത് ഈ നാടിന്റെ പ്രത്യേക രാഷ്ട്രീയ സംസ്കാരത്തിന്റെ ഫലമായാണ്. ഇവിടെ ഭരണം നടത്തുന്നത് അഴിമതിരഹിതമായും കാര്യക്ഷമതയോടെയും സുതാര്യമായുമാണ്. നേരിയ വീഴ്ച പോലും അതതു ഘട്ടത്തില് കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനമാണുള്ളത്. അതു തകര്ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിനെയാണ് വഞ്ചനാപരമായി കോണ്ഗ്രസ് പിന്തുണയ്ക്കുന്നത്.

രാഷ്ട്രീയ തിമിരം ബാധിച്ചവര്ക്ക് സമനിലയും നഷ്ടപ്പെട്ടാല് ഉണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് യുഡിഎഫിന്റേത്. അവർക്ക് ക്രിയാത്മകമായി ഒന്നും പറയാനും ചെയ്യാനുമില്ല. നശീകരണത്തിന്റെ രാഷ്ട്രീയമാണ് അവര് മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനുള്ളില് അഞ്ച് സിപിഐ എം പ്രവര്ത്തകരെ കൊലചെയ്തത് കോണ്ഗ്രസും ബിജെപിയുമാണ്. ആ നശീകരണ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞ് ജനങ്ങള് പ്രതികരിക്കുമ്പോള് ഉണ്ടാകുന്ന അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. തെളിവും അടിസ്ഥാനവുമില്ലാത്ത വിവാദങ്ങളുടെ കരിനിഴല് വീഴ്ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37WjKxF

Comments

Archive

Contact Form

Send