നാദാപുരത്ത്‌ ആർഎസ്എസ് പ്രവർത്തകൻ ലീഗ് സ്ഥാനാർഥി; നേതാവിന്റെ വീടാക്രമിച്ച് കൊള്ളനടത്തിയ കേസിലെ പ്രതി

നാദാപുരം > ആർഎസ്എസ് പ്രവർത്തകനെ സ്ഥാനാർഥിയാക്കി മുസ്ലിംലീഗ്. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ പട്ടികജാതി സംവരണ സീറ്റിലാണ് എ കെ ഉമേഷ് കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്. രഹസ്യ ധാരണയുടെ ഭാഗമായി ഈ ഡിവിഷനിൽ ബിജെപിക്ക് സ്ഥാനാർഥിയുമില്ല.

കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെക്യാട് പഞ്ചായത്തിലെ ആർഎസ്എസ് സ്വാധീന കേന്ദ്രമായ ഉമ്മത്തൂരിലെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു ഉമേഷ്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ബിജെപി സ്ഥാനാർഥികൾ ഉമ്മത്തൂർ നിവാസികളാണ്. ഉമേഷിന്റെ പിതൃസഹോദരൻ അനീഷ് നാലാം വാർഡിൽ സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്.

സ്ഥാനാർഥിയാക്കുന്നതിന്റെ ഒരു ദിവസം മുമ്പ് ലീഗ് മെമ്പർഷിപ്പ് നൽകി മത്സരത്തിനിറക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ എൻ മനോജനാണ്. കോലീബി സഖ്യത്തിനെതിരെ ലീഗ് അണികൾത്തന്നെ സോഷ്യൽ മീഡിയയിൽ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. 2015ൽ മുസ്ലിംലീഗ് നേതാവിന്റെ വീടാക്രമിച്ച് കൊള്ളനടത്തിയ കേസിൽ ഉമേഷ് പ്രതിചേർക്കപ്പെട്ടിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VFSZaT

Comments

Archive

Contact Form

Send