'കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ; എന്റെ കുഞ്ഞിന് നീതി കിട്ടി': അടയ്ക്കാ രാജു

തിരുവനന്തപുരം> 28 വര്ഷങ്ങള്ക്ക് ശേഷം അഭയ കൊലക്കേസില് നീതി നടപ്പാകുമ്പോള് കേസില് നിര്ണായക മൊഴി നല്കിയ രാജുവിനും ആശ്വാസം. രാജു മോഷണത്തിന് കയറുമ്പോള് കോണ്വെന്റിന്റെ ഗോവണയില് രണ്ട് പുരുഷന്മാരെ കണ്ടുവെന്നും അതില് ഒന്ന് ഇപ്പോള് കുറ്റക്കാരനായി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര് ആയിരുന്നു എന്നുമാണ് അദ്ദേഹം മൊഴി നല്കിയത്.

ഒരു കളളന്റെ മൊഴിയെ വിശ്വാസത്തിലെടുക്കാന് കഴിയില്ല എന്ന് കേസില് പ്രതിഭാഗം വാദിച്ചപ്പോള് ,'കള്ളനാണെങ്കിലും താന് പറയുന്നത് സത്യമാണെന്നായിരുന്നു' രാജു കോടതിയില് വിളിച്ചു പറഞ്ഞത്.

'എന്റെ കുഞ്ഞിന് നീതി കിട്ടി, കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്'; ദൃക്സാക്ഷിയായ രാജു മാധ്യമങ്ങളോട് പ്രതികരിച്ചു

'കൊച്ചിന് ഒരു നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്വക്കത്തും ഉണ്ട്. അവര്ക്കാര്ക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളര്ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എനിക്ക് വളരെയധികം സന്തോഷമുണ്ട്'; രാജു പറഞ്ഞു.

ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില് ദൃക്സാക്ഷിയായതെന്ന് അഭയക്കായി പോരാടിയ പൊതുപ്രവര്ത്തകന് ജോമോന് പുത്തന് പുരയ്ക്കല് വിധി വന്ന ശേഷം അഭിപ്രായപ്പെട്ടിരുന്നു.

'ഒരുപാട് പേര് എന്നെ സ്വാധീനിക്കാന് ശ്രമിച്ചതാണ്. കോടികളാണ് ഓഫര് ചെയ്തത്. ഞാന് ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്'; അടയ്ക്കാ രാജു പറഞ്ഞു.

സിസ്റ്റര് അഭയ കൊല്ലപ്പെട്ട് 28 വര്ഷത്തിനുശേഷമാണ് കോടതി ഇപ്പോള് വിധി പറയുന്നത്. കോട്ടയം പയസ് ടെന്ത് കോണ്വന്റില് 1992 മാര്ച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.

പ്രതികള് തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര് അഭയ കാണാന് ഇടയായതാണ് അഭയയെ കൊലപ്പെടുത്താന് കാരണമെന്നാണ് പ്രോസിക്യൂഷന് കേസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3p7d5aO

Comments

Archive

Contact Form

Send