പാലക്കാട്‌ ജാതി പറഞ്ഞ്‌ ആശംസ; വിവാദമായപ്പോൾ പോസ്‌റ്റ്‌ പിൻവലിച്ച്‌ ബിജെപി കൗൺസിലർ

പാലക്കാട്> ജാതി പറഞ്ഞ് നഗരസഭ അധ്യക്ഷയെയും ഉപാധ്യക്ഷനെയും ആശംസ അറിയിച്ച് ബിജെപി കൗൺസിലർ. പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനിയാണ് ഫേയ്സ്ബുക്കിൽ ജാതി പറഞ്ഞ് പോസ്റ്റിട്ടത്.

‘പാലക്കാട് മുൻസിപ്പൽ വൈസ് ചെയർമാനായി ഇ കൃഷ്ണദാസ് (നായർ സമുദായം) ചെയർപേഴ്സൺ ആയി പ്രിയ അജയൻ (മൂത്താൻ സമുദായം) എന്നിവർക്ക് എല്ലാവിധ ആശംസകളും നേരുന്നു’വെന്നാണ് പോസ്റ്റ്.

മിനി കൃഷ്ണകുമാറിന്റെ പരാമർശം വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ പോസ്റ്റ് പിൻവലിച്ച് തടിയൂരി. ബിജെപിയിലെ രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മിനിയുടെ പോസ്റ്റ്. നഗരസഭയിൽ ഭൂരിപക്ഷം ലഭിച്ചതുമുതൽ അധ്യക്ഷ സ്ഥാനത്തൈചൊല്ലിയുള്ള തർക്കം തുടങ്ങിയിരുന്നു. മുൻ ചെയർപേഴ്സൺ പ്രമീള ശശിധരനെ ഒഴിവാക്കി മിനി കൃഷ്ണകുമാറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം എതിർചേരി പൊളിച്ചു. പ്രിയ അജയൻ എന്ന പുതുമുഖത്തെ ഇറക്കിയാണ് മിനിയെ വെട്ടിയത്.

ഇതിന്റെ അരിശം തീർക്കാനാണ് സത്യപ്രതിജ്ഞ ദിനത്തിൽ മിനി, കൗൺസിൽ ഹാളിലിരുന്ന് ജാതി പറഞ്ഞ് പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം നഗരസഭ കെട്ടിടത്തിൽ ബിജെപി–-ആർഎസ്എസ് പ്രവർത്തകർ ജയ് ശ്രീറാം ബാനർ കെട്ടിയത് വിവാദമായിരുന്നു



Credits Kerala || Deshabhimani ​Online ​News https://ift.tt/38Ag0SG

Comments

Archive

Contact Form

Send