സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു: തോമസ് ഐസക്
തിരുവനന്തപുരം > അവകാശലംഘന പരാതി നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി തോമസ് ഐസക്. തനിക്ക് പറയാനുള്ളത് വിശദീകരിക്കാൻ ലഭിച്ച അവസരമാണിതെന്ന് കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘തദ്ദേശീയം –-ജനവിധി 2020’ൽ മന്ത്രി പറഞ്ഞു.
2007ലും 2020ലും സിഎജി പുറത്തിറക്കിയ മാർഗരേഖ ഓഡിറ്റ് റിപ്പോർട്ട് നടപടി ക്രമങ്ങളിൽ അവർ തന്നെ ലംഘിച്ചു. അതിനുശേഷം തുടർച്ചയായി ഇഡി, സിബിഐ, എൻഐഎ ഇടപെടൽ ഉണ്ടാകുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്.
വിഷയം ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം വികലമായ ധാരണയാണ്. നിയമസഭാ നടപടിക്രമത്തിൽ ചട്ടലംഘനം നടന്നിട്ടില്ല. സിഎജിയുടെ നടപടിക്രമ ലംഘനം വിശദീകരിക്കാൻ അവസരം ലഭിച്ചത് നല്ല കാര്യം. പാർടിയുമായി അഭിപ്രായ ഭിന്നതയില്ല. പാർടിയും മുഖ്യമന്ത്രിയും കാര്യങ്ങൾ വ്യക്തമാക്കി. സ്വപ്നം കാണാൻ കഴിയാത്ത വികസന പദ്ധതി കേരളത്തിൽ നടക്കുന്നത് അട്ടിമറിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും ഐസക് പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/2L1UrlV
Comments