നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല, സമരം തുടരും; കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കീറിയെറിഞ്ഞ് കർഷകർ
ന്യൂഡല്ഹി > കര്ഷക സമരം അവസാനിപ്പിക്കാന് കേന്ദ്രസര്ക്കാര് മുന്നോട്ടുവെച്ച അഞ്ചിന നിര്ദേശങ്ങള് തള്ളി സമരസമിതി. വിവാദ കാര്ഷിക നിയമം പിന്വലിക്കാതെ സമരത്തില് നിന്ന് പിന്മാറില്ലെന്നാണ് കര്ഷകരുടെ നിലപാട്. സിംഘുവില് ചേര്ന്ന കര്ഷകസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിര്ദേശങ്ങള് സമരസമിതി ചര്ച്ചയ്ക്ക് ശേഷം തള്ളിയത്.
സര്ക്കാരിന്റെ നിര്ദേശങ്ങളില് കൂടിയാലോചനകള്ക്കു ശേഷം തീരുമാനമെടുക്കാമെന്നാണ് കര്ഷക സംഘടനകള് സര്ക്കാരിനെ അറിയിച്ചത്. എന്നാല് ഇത് സ്വീകാര്യമല്ലെന്നാണ് സമരസമിതി ഇപ്പോള് സ്വീകരിച്ച നിലപാട്. ഭേദഗതിയല്ല കര്ഷക വിരുദ്ധ നിയമങ്ങള് പിന്വലിക്കണമെന്നാണ് കര്ഷകസംഘടനകളുടെ നിലപാട്.
അതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാര് അറിയിച്ചു. കാര്ഷിക നിയമങ്ങള് പിന്വലിക്കണം എന്നാണ് ഏറ്റവും ഒടുവിലെ ചര്ച്ചകളിലും കര്ഷക സംഘടനകള് എടുത്തിരുന്ന നിലപാട്.
Credits National || Deshabhimani Online News https://ift.tt/39PLJl8
Comments