കര്‍ഷകസമരത്തെ പിന്തുണച്ച് കൗശിക് ബസു; നിയമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി

ന്യൂഡല്ഹി > കര്ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ലോകബാങ്ക് മുന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസു. പുതിയ നിയമങ്ങളെക്കുറിച്ച് താന് പഠിച്ചുവെന്നും അവ കര്ഷകരുടെ താല്പര്യങ്ങള്ക്ക് എതിരാണെന്നും ബസു ട്വീറ്റ് ചെയ്തു.

ഇന്ത്യന് കാര്ഷികമേഖലയില് മാറ്റങ്ങള് ആവശ്യമാണ്. എന്നാല് കോര്പറേറ്റ് താല്പര്യങ്ങളെയാണ് ഈ നിയമങ്ങള് സംരക്ഷിക്കുക. കാര്യങ്ങള് ഗ്രഹിക്കാനുള്ള ഇന്ത്യന് കര്ഷകരുടെ കഴിവിനെയും ധാര്മികമായ കരുത്തിനെയും അഭിനന്ദിക്കുന്നു--അദ്ദേഹം കുറിച്ചു.

കേന്ദ്രസര്ക്കാര് മുന് സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസു ഇപ്പോള് ന്യൂയോര്ക്ക് കൊര്ണേല് യൂണിവേഴ്സിറ്റിയില് പ്രൊഫസറാണ്.



Credits National || Deshabhimani ​Online ​News https://ift.tt/3mfGVbq

Comments

Archive

Contact Form

Send