എല്ലാ വികസനപദ്ധതികളെയും തള്ളി ചെന്നിത്തലയും
കാസര്കോട് > കേരളത്തെ പുതിയകാലത്തേക്ക് നയിക്കുന്ന എല്ലാ വികസനങ്ങളെയും തള്ളിപ്പറഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എല്ഡിഎഫ് സര്ക്കാര് നടപ്പാക്കുന്ന കെ റെയില് അനാവശ്യമാണെന്ന് കാസര്കോട്ട് മീറ്റ് ദ പ്രസ്പരിപാടിയില് പറഞ്ഞു. എല്ലാവര്ക്കും കുറഞ്ഞ ചെലവില് ഇന്റര്നെറ്റ് സൗകര്യം നല്കുന്ന കെ ഫോണ് പദ്ധതി യുഡിഎഫ് സര്ക്കാര് അധികാരത്തില്വന്നാല് പുനഃ പരിശോധിക്കും. ലൈഫ്മിഷനിലൂടെ മറ്റു വകുപ്പുകളില് മുഖ്യമന്ത്രി കൈകടത്തുകയാണ് ചെയ്തത്. അതിനാല് അക്കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കും. ഊരാളുങ്കല് സൊസൈറ്റിയെ യുഡിഎഫ് ഭരണകാലത്ത് പദ്ധതികള് ഏല്പിച്ചതുപോലെയല്ല ഇപ്പോള് ഏല്പിക്കുന്നത്.
തനിക്കെതിരെയുള്ള ബാര്കോഴ നടപടി നിയമപരമായി നേരിടും. അതിന്റെ പേരിലാണ് താന് സ്പീക്കര്ക്കെതിരെ തിരിഞ്ഞത് എന്ന ആരോപണം ശരിയല്ല. പാലാരിവട്ടം അഴിമതിക്കേസില് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എടുത്ത നടപടി അന്യായമാണ്. ബിസിനസ് പൊളിഞ്ഞതിന് മഞ്ചേശ്വരം എംഎല്എയെ അറസ്റ്റ് ചെയ്തു ജയലിലടച്ചത് ബോധപൂര്വമാണ്.
അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ഇഡിക്ക് മുന്നില് ഹാജരാകാന് മുഖ്യമന്ത്രി ഉപദേശിക്കണം. ചെന്നിത്തല പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2LtCOvA
Comments