രാജീവ്‌ ഗാന്ധി ക്യാമ്പസിന്‌ ഗോൾവാൾക്കറുടെ പേര്‌ നൽകരുത്‌: ആരിഫ്‌ എംപി

ആലപ്പുഴ > സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആക്കുളത്തെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിൽനിന്ന് കേന്ദ്രം പിന്തിരിയണമെന്ന് എ എം ആരിഫ് എംപി. ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധന് എംപി കത്തയച്ചു.

ഭരണഘടന പദവികൾ വഹിക്കുകയോ ശാസ്ത്ര-സാങ്കേതിക രംഗത്ത് സംഭാവനകൾ നൽകുകയോ ചെയ്യാത്ത ഗോൾവാൾക്കറുടെ പേര് നൽകുന്നതിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച വർ​ഗീയ ഫാസിസിസ്റ്റ് ആശയങ്ങളുടെ പ്രചാരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഡോ. പൽപു ഉൾപ്പടെ ആരോഗ്യശാസ്ത്ര രംഗത്തെ പ്രഗത്ഭമതികളായ കേരളീയ വ്യക്തിത്വങ്ങളെ തഴഞ്ഞ് സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത ഗോൾവാൾക്കറുടെ പേര് നൽകുന്നതെന്തിനാണ്.

ഇത്തരമൊരു തീരുമാനം ഗാന്ധിജിയുടെ സ്മരണയ്ക്കായി വിഭാവനം ചെയ്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്സെയുടെ പേര് നൽകുന്നതിനു തുല്യമാണ്. തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഉചിതനടപടി സ്വീകരിക്കണമെന്നും കത്തിലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lXlCed

Comments

Archive

Contact Form

Send