അനധികൃത നിർമ്മാണം: കെ എം ഷാജിയുടെ ഭാര്യ ആശക്ക്‌ കോർപ്പറേഷന്റെ നോട്ടീസ്‌

കോഴിക്കോട്> അനധികൃത വീട് നിര്മാണം സംബന്ധിച്ച് ലീഗ് എംഎൽഎ കെ എം ഷാജിയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്പ്പറേഷന് നോട്ടീസയച്ചു. ഡിസംബര് 17 ന് ഹാജരായി വിശദീകരണം നൽകണം. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്കുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിര്മാണം അനധികൃതമാണെന്ന് നേരത്തെ കോര്പ്പറേഷന് കണ്ടെത്തിയിരുന്നു.

വീട്പണിക്കായി 3200 ചതുരശ്രയടിക്കാണ് കോര്പ്പറേഷനില്നിന്ന് അനുമതി എടുത്തത്. എന്നാൽ 5500 ചതുരശ്രയടിയിലധികം വിസ്തീര്ണമുണ്ടെന്ന് കോര്പ്പറേഷന് കണ്ടെത്തി. മൂന്നാംനിലയിലാണ് അധികനിര്മാണം നടത്തിയിട്ടുള്ളത്.

അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലും കെ എം ഷാജി അന്വേഷണം നേരിടുന്നുണ്ട്.

അതേസമയം മുസ്ലിംലീഗ് നേതാവ് എം കെ മുനീറിന്റെ ഭാര്യ നഫീസയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫീസിൽ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രിയാണ് അവസാനിച്ചത്. മുനീറും ഇഡി ഓഫീസിലെത്തിയിരുന്നു.

ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയോടൊപ്പം കോഴിക്കോട്ട് മാലൂർക്കുന്നിൽ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതി ഇഡി അന്വേഷിച്ചിരുന്നു. ഇതേപ്പറ്റി ചോദിക്കാനാണ് വിളിപ്പിച്ചതെന്നറിയുന്നു. മുനീറിനെയും അടുത്ത ദിവസം ചോദ്യംചെയ്യുമെന്നാണ് സൂചന.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരായ ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീർ എംഎൽഎയുടെ പങ്കും ഉയർന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2W1uwgd

Comments

Archive

Contact Form

Send