മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന് അന്തരിച്ചു
തിരുവനന്തപുരം> മലയാള മനോരമ ഡല്ഹി സീനിയര് കോര്ഡിനേറ്റിങ് എഡിറ്റര് ഡി. വിജയമോഹന് അന്തരിച്ചു. 65 വയസായിരുന്നു. 42 വര്ഷമായി മനോരമയില് പ്രവര്ത്തിച്ചുവരികയായിരുന്നു. ചീഫ് എഡിറ്റേഴ്സ് ഗോള്ഡ് മെഡല് നേടുന്ന ആദ്യ വ്യക്തി കൂടിയാണ് ഡി വിജയമോഹന്. ഇംഗ്ലണ്ടിലും പത്രപ്രവര്ത്തന പരിചയം. വി കുരാണാകരന് നമ്പ്യാര് അവാര്ഡ് എം ശിവറാം അവാര്ഡ് എന്നിവ നേടി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്.
തിരുവനന്തപുരം ജില്ലയില് നെടുമങ്ങാട് കരിങ്ങയില് കാരയ്ക്കാട്ടുകോണത്തു വീട്ടില് 1955 ഫെബ്രുവരി 28ന് ജനിച്ചു. അച്ഛന്. പി കെ ദാമോദരന് നായര്. അമ്മ. എസ് മഹേശ്വരി അമ്മ. ബാംഗ്ലൂര്
സ്കൂള്, നെടുമങ്ങാട് ഗവ ഹൈസ്കൂള്, തിരുവനന്തപുരം മാര് ഈവാനിയോസ് കോളേജ് എന്നിവടങ്ങളില് പഠനം.
കൃതികള്
ചെന്താര്ക്കഴല്, ഈ ലോകം അതിലൊരു മുകുന്ദന്, സ്വാമി രംഗനാഥാനന്ദ, എ രാമചന്ദ്രന്റെ വരമൊഴികള്ക്ക് കേരള ലളിത കല അക്കാദമിയുടെ അവാര്ഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന് നമ്പ്യാര് അവാര്ഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്ഡ്(1987), മലയാള മനോരമ ചീഫ് എഡിറ്ററുടെ സ്വര്ണ മെഡല്(1990), വികസനോന്മുഖ പത്രപ്രവര്ത്തനത്തിന് കേരള സര്ക്കാറിന്റെ അവാര്ഡ്, (2004), സ്വാമി രംഗനാഥാനന്ദയ്ക്ക് പി കെ പരമേശ്വരന് നായര് അവാര്ഡ് (2007)എന്നിവ ലഭിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/37jEKza
Comments