പാമ്പാക്കുട ബ്ലോക്കിൽ ആലീസ് ഷാജു പ്രസിഡന്റ്
പിറവം > പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സിപിഐ എം പ്രതിനിധി ആലീസ് ഷാജു വിജയിച്ചു. യുഡിഎഫിൽ നിന്നും കേരള കോൺഗ്രസ് ജേക്കബിലെ ലളിത വിജയനാണ് മത്സരിച്ചത്.
ആകെ 13 അംഗ ഭരണ സമിതിയിൽ എൽഡിഎഫ് 7, യുഡിഎഫ് 6 എന്നതാണ് കക്ഷിനില. ആലീസിന് 7 വോട്ടുകളും ലളിതക്ക് 6വോട്ടും ലഭിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/37X0PUl
Comments