ആർ ഹേലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം > പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർഹേലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മലയാളത്തിൽ ഫാം ജേണലിസത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് പിന്നിൽ പ്രവർത്തിച്ച ഹേലി കാർഷിക സംബന്ധിയായ നിരവധി ലേഖനങ്ങൾ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/348sxvd
Comments