കര്‍ണാടക കന്നുകാലി കശാപ്പ് നിരോധന ബില്‍; അടിസ്ഥാന അവകാശം ഹനിക്കുന്നതെന്ന് ആക്ഷേപം
ബംഗളൂരു> കര്ണാടക നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന ബില്ലിനെ സംബന്ധിച്ച ആശങ്ക ശക്തമാകുന്നു.നിയമം പ്രാബല്യത്തില് വന്നാല് നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥര്ക്ക് നല്കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലിയാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്.
സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകള് പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്ക്ക് നിയമം അധികാരം നല്കുന്നുണ്ട്.
ഉദ്യോഗസ്ഥര്ക്ക് വിപുലമായ അധികാരങ്ങള് നല്കുന്ന ബില്ലിലെ വ്യവസ്ഥകള്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്ശനമാണുയരുന്നത്. നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരെ യാതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില് വ്യവസ്ഥയുണ്ട്. ഇതും നിയമം ദുരുപയോഗം ചെയ്യപ്പടാന് കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം.
Credits National || Deshabhimani Online News https://ift.tt/3gEQKhU
Comments