പി ബേബി കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കാസർകോട്> കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ എമ്മിലെ പി ബേബി തെരഞ്ഞെടുക്കപ്പെട്ടു.
എതിരാളിയായ മുസ്ലിം ലീഗിലെ ജമീല സിദ്ദിഖ് ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബേബിക്ക് എട്ട് വോട്ടും ജമീലക്ക് ഏഴ് വോട്ടും ലഭിച്ചു.
രണ്ട് അംഗങ്ങളുള്ള ബിജെപി വിട്ടു നിന്നു. ആകെ 17 അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/2WS8vRC
Comments