കലക്‌ടർ റിപ്പോർട്ട് നൽകി; മന്ത്രി എ സി മൊയ്‌തീൻ ചട്ടം ലംഘിച്ചിട്ടില്ല
തൃശൂർ > തദ്ദേശ തെരഞ്ഞെടുപ്പിൽ മന്ത്രി എ സി മൊയ്തീൻ വോട്ട് ചെയ്തതിൽ ചട്ടലംഘനമില്ലെന്ന് ജില്ലാ വരണാധികാരികൂടിയായ കലക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.
വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര എംഎൻബിഎസ്എൽപി സ്കൂളിൽ പോളിങ് സമയം തുടങ്ങുന്നതിന് മുമ്പ് മന്ത്രി വോട്ട് ചെയ്തു എന്നായിരുന്നു പരാതി. തന്റെ വാച്ചിൽ ഏഴ് മണിയായപ്പോഴാണ് പോളിങ് ആരംഭിച്ചതെന്ന് പ്രിസൈഡിങ് ഓഫീസർ വിശദീകരണം നൽകിയിരുന്നു.
വോട്ടെടുപ്പ് തുടങ്ങേണ്ട സമയം ഏഴ് മണിയാണ്. ബൂത്തിലുണ്ടായിരുന്ന വിവിധ സ്ഥാനാർഥികളെ അറിയിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നും വിദശീകരണത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനിൽ അക്കര എംഎൽഎ നൽകിയ പരാതി കലക്ടർ എസ് ഷാനവാസ് തള്ളി.
വ്യാഴാഴ്ച രാവിലെ 6.40ന് ബൂത്തിൽ എത്തിയ മന്ത്രി 20 മിനുട്ട് ക്യൂ നിന്നു. പ്രിസൈഡിങ് ഓഫീസർ പോളിങ് തുടങ്ങുകയാണെന്ന് അറിയിച്ച ശേഷമാണ് മന്ത്രി വോട്ട് ചെയ്തത്.
Credits Kerala || Deshabhimani Online News https://ift.tt/3gEbdTU
Comments