ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധം; കേന്ദ്രനിയമത്തിലെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്: കൃഷിമന്ത്രി

തിരുവനന്തപുരം > കര്ഷക നിയമങ്ങള് ചര്ച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാസമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവര്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കൃഷിമന്ത്രി വി എസ് സുനില്കുമാര്. അസാധാരണമായ സാഹചര്യം ഗവര്ണര് സൃഷ്ടിച്ചിരിക്കുകയാണ്. സാഹചര്യമെന്തായാലും ഗവര്ണര് അനുമതി നല്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുമായി ചര്ച്ച ചെയ്ത ശേഷം യുക്തമായ മറുപടി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രനിയമത്തിലെ വിയോജിപ്പ് നിയമസഭയ്ക്ക് അകത്ത് പ്രകടിപ്പിക്കാന് അവകാശമുണ്ട്. പല സംസ്ഥാനങ്ങളും വിയോജിപ്പ് നിയമസഭയിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണഘടനാപരമായി പ്രവര്ത്തിക്കുന്ന നിയമസഭകളുടെ അവകാശത്തെ നിഷേധിക്കാന് ആര്ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38vA60a

Comments

Archive

Contact Form

Send