ബിജെപിക്ക് സന്തോഷിക്കാനൊന്നുമില്ല ; ഇങ്ങനെ പോയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി മോശമാകും : പി പി മുകുന്ദൻ
കോഴിക്കോട്
തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് സന്തോഷിക്കാനൊന്നുമില്ലെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. എല്ലാവരെയും കൂട്ടിയിണക്കി കൊണ്ടുപോകാൻ നേതൃത്വത്തിനായില്ല. ഇന്നത്തെ രൂപത്തിൽ പോയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണമുണ്ടാകില്ലെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. വിജയത്തെപ്പറ്റി അവകാശവാദം ഉന്നയിച്ചതുകൊണ്ടോ വാർത്താസമ്മേളനം നടത്തിയിട്ടോ കാര്യമില്ല. സത്യസന്ധമായ വിലയിരുത്തലാണാവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് കിട്ടി. ഇപ്പോഴത് 11 ശതമാനമായി. ഇങ്ങനെ പോയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിലും സ്ഥിതി മോശമാകുമെന്നും മുകുന്ദൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3aqEHUa
Comments