കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാൻ സർക്കാരിന്‌ ഒരു മാസത്തെ സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി > കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ഏറ്റടുക്കന്നതിന് ഹൈക്കോടതി സർക്കാരിന് ഒരു മാസത്തെ സാവകാശം അനുവദിച്ചു. ജനുവരി എട്ടിനകം സർക്കാർ പള്ളി ഏറ്റെടുക്കണം. സർക്കാർ ഏറ്റെടുത്തില്ലങ്കിൽ സി.ആർ പി എഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കേണ്ടി വരും. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ പള്ളിപ്പുറം സിആർ പി എഫ് കമാൻഡൻഡിനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

തടസമുണ്ടങ്കിൽ ആളുകളെ നീക്കി പള്ളിയും, സ്ഥാവര ജംഗമ വസ്തുക്കളും ഏറ്റെടുക്കണം. പള്ളി ഏറ്റെടുക്കാൻ മാത്രമാണ് നിർദ്ദേശം. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാഞതിനെതിരെ കളക്ടർക്കെതിരെ സമർപ്പിച്ച കോതിയലക്ഷ്യക്കേസിലാണ് ജസ്റ്റീസ് പി.ബി സുരേഷ് കുമാറിന്റെ ഉത്തരവ്. കോവിഡ് - തെരഞ്ഞെടുപ്പ്
സാഹചര്യങ്ങളിൽ പള്ളി ഏറ്റടുക്കുന്നതിന് സർക്കാർ മുന്നു മാസത്തെ സാവകാശമാണ് തേടിയത്. പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാഞതിന് കളക്ടർക്കെതിരെ എടുത്ത കോടതിയലക്ഷ്യക്കേസാണ് കോടതി പരിഗണിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2K524Hz

Comments

Archive

Contact Form

Send