കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര് > തദ്ദേശ തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവര്ത്തകന് അറസ്റ്റിലായി. കണ്ണൂര് പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് 16 വയസുകാരനായ ലീഗ് പ്രവര്ത്തകന് കള്ളവോട്ട് ചെയ്യാനെത്തിയത്. ആള്മാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥര് തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.

പ്രവാസിയായ സഹോദരന്റെ വോട്ട് ആള്മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. കേവലം 16 വയസ് മാത്രമുള്ള പ്രവര്ത്തകനെ ഇത്തരം വലിയ കുറ്റം ചെയ്യാന് ഏല്പ്പിക്കുകയായിരുന്നു ലീഗ്.

കണ്ണൂര് മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്ഡിലാണ് കോണ്ഗ്രസ് പ്രവര്ത്തകന് കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമന് എന്ന കോണ്ഗ്രസ് പ്രവര്ത്തകനാണ് കള്ളവോട്ട് ചെയ്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nhUbxr

Comments

Archive

Contact Form

Send