ആദ്യകാല സിപിഐ എം നേതാവ് എൻ വാസുദേവൻ നിര്യാതനായി
ബത്തേരി> ബത്തേരി വയനാട്ടിലെ ആദ്യകാല സിപിഐ എം നേതാവും അമ്പലവയൽ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മലയിൽ വീട്ടിൽ എൻ വാസുദേവൻ (92) നിര്യാതനായി.
സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ സെക്രട്ടറിയുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. മുതുകുളത്ത് നിന്നാണ് വയനാട്ടിലേക്ക് കുടിയേറിയത്. അമ്പലവയൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയാണ് ഭാര്യ.
Credits Kerala || Deshabhimani Online News https://ift.tt/39XpEBj
Comments