തണുത്തു വിറച്ച് ഉത്തരേന്ത്യ ; ശീതക്കാറ്റിൽ താപനില കൂപ്പുകുത്തി
ന്യൂഡൽഹി
അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ. ശക്തമായ ശീതക്കാറ്റിൽ താപനില കൂപ്പുകുത്തി. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മു കശ്മീരും അതിശൈത്യത്തിന്റെ പിടിയിലാണ്.
ഡൽഹിയിൽ താപനില 3.6 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ലോധിറോഡിൽ 2.7 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. താപനില നാല് ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞതോടെ മേഖല ശീതതരംഗത്തിന്റെ പിടിയിലായി. അടുത്ത മൂന്ന് ദിവസം ശീത തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ, ഉത്തരാഖണ്ഡ് മേഖലകളിൽ വൻതോതിൽ മഞ്ഞുവീഴ്ച ഉണ്ടായി. പടിഞ്ഞാറൻ ഹിമാലയൻ മേഖയിൽനിന്നുള്ള വടക്ക്–-വടക്ക് പടിഞ്ഞാറൻ ശീതക്കാറ്റ് ഉത്തരേന്ത്യയിൽ താപനില ഗണ്യമായി താഴാൻ കാരണമാകും.
Credits National || Deshabhimani Online News https://ift.tt/38LIF7u
Comments