ഷാജിക്കും മുനീറിനുമെതിരായ കേസ്‌ നിസാരമെന്ന്‌ കുഞ്ഞാലിക്കുട്ടി


കോഴിക്കോട് > അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം എൽഎക്കെതിരായ കേസ് ഞെട്ടിക്കുന്നതല്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

വീടിന്റെ മൂലക്ക് ലേശം നീളം കൂടി, തെരഞ്ഞെടുപ്പ് ഫണ്ട് കൂടുതലായി ചെലവഴിച്ചു എന്നൊക്കെയാണ് കേസ്. ഞെട്ടിത്തരിക്കുന്ന കേസ് എം കെ മുനീറിനും ഷാജിക്കുമെതിരെയില്ല. കണക്കും അളവും ശരിക്കും കൊടുത്ത് അവരത് ഭംഗിയായി തീർക്കും.

തെരഞ്ഞെടുപ്പ് ഫണ്ട് 25 ലക്ഷം അധികം ചെലവഴിച്ചതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ ഡി ) അന്വേഷിക്കുന്നത്. അതിൽ വിളിപ്പിക്കുന്നത് അന്വേഷണ നടപടിയുടെ ഭാഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qHhRx5

Comments

Archive

Contact Form

Send