ജമ്മു-കാശ്മീര്‍ തെരഞ്ഞെടുപ്പ്: അഞ്ച് സീറ്റില്‍ സിപിഐ എമ്മിന് ഉജ്വല വിജയം; ഗുപ്കാര്‍ സഖ്യം മുന്നേറുന്നു
ശ്രീനനഗര്> ജമ്മു - കാശ്മീര് ജില്ലാ കൗണ്സില് തെരഞ്ഞെടുപ്പില് ഗുപ്കാര് സഖ്യത്തിന് മുന്നേറ്റം. സഖ്യത്തില് മത്സരിച്ച സിപിഐ എം അഞ്ച് ഡിവിഷനുകളില് വിജയിച്ചു.
അതേസമയം, ഗുപ്കാര് സഖ്യം 113 ഡിവിഷനുകളില് വിജയിച്ചു. ബിജെപിയ്ക്ക് ജമ്മു മേഖലയില് മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്.450 വനിതാ സ്ഥാനാര്ഥികള് ഉള്പ്പടെ 4,181 പേരാണ് മല്സരരംഗത്തുളളത്. നവംബര് 28 മുതല് എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഡിസംബര് 19നാണ് അവസാനിച്ചത്. 51 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാര് സഖ്യത്തിന്റെ കണ്വീനര്.ഫാറൂഖ് അബ്ദുള്ളയാണ് ചെയര്മാന്. സിപിഐ എമ്മിന് പുറമെ നാഷണല് കോണ്ഫറന്സ്, പി.ഡി.പി, ജമ്മു കശ്മീര് പീപ്പിള്സ് കോണ്ഫറന്സ്, പീപ്പിള്സ് മൂവ്മെന്റ്, അവാമി നാഷണല് കോണ്ഫറന്സ് പാര്ട്ടികളാണ് സഖ്യത്തിലുള്ളത്. ആദ്യം സഖ്യത്തിലുണ്ടായിരുന്ന കോണ്ഗ്രസ് പിന്നീട് ഇതില് നിന്ന് മാറി ഒറ്റക്ക് മത്സരിച്ച് അവസാന സ്ഥാനത്ത് നില്ക്കുകയാണ്.
Credits National || Deshabhimani Online News https://ift.tt/34Af6UV
Comments