സർക്കാർ പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് വലിയ പിന്തുണ: മുഖ്യമന്ത്രി
തൃശൂർ> സർക്കാർ പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് വലിയ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി 11 ജില്ലകളിൽ നടത്തിയ ചർച്ചകളിൽ പ്രതിഫലിച്ചത് ഈ വിശ്വാസമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ എൽഡിഎഫുമായി അകന്നുനിന്നവരടക്കം ഇപ്പോൾ ചർച്ചകളിൽ സജീവമായതും സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സൃഷ്ടിക്കായി തെരഞ്ഞെടുപ്പിന് മുമ്പായി ജനങ്ങളിൽനിന്ന് അവരുടെ കാഴ്ചപാടുകളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനാണ് പ്രമുഖ്യ വ്യക്തികളുമായി ജില്ലാ തലത്തിൽ സംവാദം നടത്തുന്നത്. പ്രാദേശികമായ നിർദ്ദേശങ്ങളും ഇതുവഴി ലഭിക്കും. ആ നിർദ്ദേശങ്ങളാണ് മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം സർക്കാരിന് പകരുന്നത്. വികസന കുതിപ്പിന് ദിശയേകാൻ വിവിധ വിഭാഗങ്ങളുടെ കാഴ്ചപാട് ആവശ്യമാണ്. മുന്പും ഇത്തരം പര്യടനങ്ങളും ജാഥകളും നടത്തിയിട്ടുണ്ട്. അവയിൽനിന്ന് ഉരുതിരിഞ്ഞ നിർദ്ദേശങ്ങൾ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഊർജസ്വലമായ ചർച്ചകളാണ് 11 ജില്ലകളിലും നടന്നത്.വ്യവസായം, ആരോഗ്യം , വിദ്യാഭ്യാസം , കൃഷി, വാണിജ്യം, സാഹിത്യം, ടൂറിസം, സ്ത്രീപക്ഷ വികസനം, മാധ്യമം, കായികം, ഐടി തുടങ്ങിയ മേഖലകളെ സംബന്ധിച്ച് വിശദമായ നടച്ചകൾ നടന്നു. കോവിഡ് കാലമായതിനാൽ എല്ലവരേയും കാണുക പ്രായോഗികമല്ല. ഇനിയും നിർദ്ദേശങ്ങൾ ഓൺലൈനിലും തപാലിലും സ്വീകരിക്കും.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ ഈ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞത് വലിയ കാര്യമാണ്. 22ന് തുടങ്ങിയ പര്യടനം നാളെ ആലപ്പുഴ , എറണാകുളം ജില്ലകളിലെ പര്യടനത്തിന് ശേഷം സമാപിക്കും. ഇടുക്കി ജില്ലയിൽ മറ്റൊരു ദിവസം പര്യടനം നടത്തും.
ആരോഗ്യ മേഖലയിൽ ആദ്രം മിഷൻ നേട്ടങ്ങൾക്ക് മികച്ച പരാമർശമാണ്. എമർജസി മെഡിസിൻ ട്രോമകെയർ എന്നിവ സംബന്ധിച്ച് നിർദ്ദേശങ്ങളുണ്ട്.
മാലിന്യ മുക്ത കേരളം, മലിന ജില സംസ്ക്കരണം, ശാസ്ത്രീയ സമുദ്ര ഉൾനാടൻ ജലഗതാഗതം. അഴിക്കൽ , ബേപ്പൂർ, കോട്ടയം , കൊല്ലം, തുറമുഖ വികസനം, ആദിവാസി മേഖലയുടെ സമഗ്ര വികസനം. മാലിന്യമുക്ത നദികൾ, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള കൂടുതൽ പരിചരണം, വനിതാകമ്മീഷൻ പ്രവർത്തന വിപുലീകരണം, പൊതുജനാരോഗ്യത്തിനായി മികച്ച രീതിയിൽ കായിക സംസ്ക്കാരം സൃഷ്ടിക്കൽ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ലഭിച്ചു.
നെയ്യാറ്റിൻകരയിൽ ദന്പതികൾ മരിച്ച സംഭവത്തിൽ കുട്ടികളുടെ പൂർണ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3pu3hb0
Comments