കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ വീണുമരിച്ചു
മയ്യിൽ> ഇരിവാപ്പുഴ നമ്പ്രത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മയ്യിൽ ചമയം വസ്ത്രാലയം ഉടമയും എട്ടെയാറിലെ പി പി ഹംസകുട്ടിയുടെയും മറിയത്തിന്റെയും മകൻ ഹിഷാ(18)മാണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 5.45ഓടെ മുനമ്പ് പാലത്തിന് സമീപമാണ് അപകടം. ഉപ്പയും സഹോദരിയുമുൾപ്പടെ ആറോളംപേരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നീന്തലറിയാത്ത ഹിഷാം ഒഴുക്കിൽപെട്ടു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ നടത്തിയ തെരച്ചലിൽ ഹിഷാമിനെ കണ്ടെത്തി മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഇരിവാപ്പുഴ നമ്പ്രം ഖബർസ്ഥാനിൽ സംസ്കരിക്കും. സഹോദരങ്ങൾ: ഹിബ ഫാത്തിമ, ഹന ഫാത്തിമ.
Credits Kerala || Deshabhimani Online News https://ift.tt/3aLXKsb
Comments