പാലക്കാട്‌ ദുരഭിമാനകൊല : യുവാവിനെ ഭാര്യയുടെ അച്‌ഛനും അമ്മാവനും കൂടി വെട്ടിക്കൊന്നു


കുഴൽമന്ദം> പ്രണയ വിവാഹിതനായ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനുംകൂടി നടുറോട്ടിൽ വെട്ടിക്കൊന്നു. തേങ്കുറുശ്ശി ഇല മന്ദം ആറുമുഖന്റെ മകൻ അനീഷാണ് കൊല്ലപ്പെട്ടത്.ദുരഭിമാനകൊലയാണെന്ന് പൊലീസ് പറഞ്ഞു .

മൂന്നു മാസം മുമ്പാണ് കൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട പെൺകുട്ടിയും തമ്മിൽ വിവാഹിതരായത് .പ്രണയ വിവാഹമായിരുന്നു .പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിനോട് എതിർപ്പായിരുന്നു .

വിവാഹത്തിനു ശേഷം രണ്ടു വട്ടം പെൺകുട്ടിയുടെ വീട്ടുകാർ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയി.ക്രിസ്തുമസ് ദിവസം ഉച്ചയോടെ അനിഷ് സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ മാനാം കുളമ്പ് എന്ന സ്ഥലത്തു വെച്ച് പെൺകുട്ടിയുടെ അച്ഛൻ പ്രഭു ,അമ്മാവൻ സുരേഷ് എന്നിവർ വെട്ടി കൊല്ലുകയായിരുന്നു. കുഴൽമന്ദം പൊലീസ് കേസെടുത്തു. പ്രഭുവിനെ അറസ്റ്റു ചെയ്തു .സുരേഷ് ഒളിവിലാണ് .



Credits Kerala || Deshabhimani ​Online ​News https://ift.tt/38zknxt

Comments

Archive

Contact Form

Send