ദേശീയ പതാകയുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍; ജയ് ശ്രീറാം വിളിച്ച് ബിജെപി

പാലക്കാട് > പാലക്കാട് നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം എല്ഡിഎഫ് കൗണ്സിലര്മാര് ദേശീയ പതാകയുമായി മതേതരത്വം സംരക്ഷിക്കണമെന്ന മുദ്രാവാക്യം വിളിയുമായി കൗണ്സില് ഹാളില് നിന്നിറങ്ങി. ബിജെപി ദേശിയ സമിതിയംഗം എന് ശിവരാജന്റെ നേതൃത്വത്തില് ജയ് ശ്രീരാം വിളിയുമായി പ്രവര്ത്തകര് പ്രകോപനമുണ്ടാക്കി.

പൊലീസ് ബിജെപി പ്രവര്ത്തകരെ ബലമുപയോഗിച്ച് നീക്കാന് ശ്രമിച്ചത് സംഘര്ഷത്തിലേക്ക് നീങ്ങി. പൊലീസ് ലാത്തിവീശി. തുടര്ന്ന് ബിജെപി പ്രവര്ത്തകര് ജയ് ശ്രീരാം വിളിയുമായി നഗരത്തില് പ്രകടനം നടത്തി.

ജയ് ശ്രീരാം വിളിയുമായി ബിജെപി പ്രവര്ത്തകര്

ജയ് ശ്രീരാം വിളിയുമായി ബിജെപി പ്രവര്ത്തകര്



പാലക്കാട് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തില് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ദിനത്തില് ഭരണഘടനാ സ്ഥാപനമായ നഗരസഭയില് ബിജെപി പ്രവര്ത്തകര് ജയ് ശ്രീരാം ബാനര് ഉയര്ത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവര്ത്തകര് പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയില് ദേശീയ പതാക ഉയര്ത്തുകയും ചെയ്തിരുന്നു. സംഭവത്തില് ബിജെപി പ്രവര്ത്തകര്ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

Credits Kerala || Deshabhimani ​Online ​News https://ift.tt/3rjlVUD

Comments

Archive

Contact Form

Send