നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു

കൊല്ലം > നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു. അമച്വർ നാടകവേദിയിലെ നിറസാന്നിധ്യമായിരുന്നു. 64 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.30-നായിരുന്നു അന്ത്യം. ദീർഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോകും.

ജി ശങ്കരപ്പിള്ളയാണ് ശാസ്താംകോട്ട ഡി ബി കോളേജ് വിദ്യാർത്ഥിയായിരുന്ന അഹമ്മദിനെ നാടകവേദിയിലേക്ക് കൈപ്പിടിച്ചത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അഹമ്മദ് മുസ്ലിം. നടനും എഴുത്തുകാരനുമായി പി ബാലചന്ദ്രൻ, സംവിധായകൻ ശ്യാമപ്രസാദ് എന്നിവർക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയ അഹമ്മദ് സഹപാഠികൾ സിനിമയുടെ വഴിയെ പോയപ്പോഴും നാടകവഴിയിൽ തന്റെ യാത്ര തുടരുകയായിരുന്നു,

കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയായ അഹമ്മദ് മുസ്ലീം പ്രിയദർശൻ, ലെനിൻ രാജേന്ദ്രൻ, രാജീവ് നാഥ് എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന് നാടകവേദിയിൽ ഏറെ ശിഷ്യന്മാരുമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3p3kGqW

Comments

Archive

Contact Form

Send