ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നേതാവിൻ്റെ മൃതദേഹം പുഴയോരത്ത്
ഫറോക്ക് > കോൺഗ്രസ് അനുഭാവ സർവ്വീസ് സംഘടന നേതാവിൻ്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തി.
ചെറുവണ്ണൂർ കുണ്ടായിത്തോട് സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം നെടിയ പറമ്പത്ത് ബാലകൃഷ്ണ (55) ൻ്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ചാലിയം നിർദ്ദേശിനും തീരദേശ പോലീസ് സ്റ്റേഷനുമിടയിലായി അഴിമുഖത്തോടു ചേർന്നുള്ള പുഴയോരത്ത് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് പോലീസ് രാത്രി മുതൽ തന്നെ തെരച്ചിൽ നടത്തിവരികയായിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ ജി ഒ യു ) നേതാവും എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവുമായിരുന്ന ഇദ്ദേഹം നിലവിൽ മാനന്തവാടി വിദ്യാഭ്യാസ ഉപ ജില്ലാ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ടും കെ ജി ഒ യു മാനന്തവാടി താലൂക്ക് പ്രസിഡൻ്റുമാണ്.
ഇതിനിടെ രാത്രി ബാലകൃഷ്ണൻ്റെ ബൈക്കും ചെരുപ്പും ഫറോക്ക് പാലത്തിന് സമീപം കണ്ടെത്തിയതോടെ പുഴയിൽ ചാടിയതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ബേപ്പൂർ പോലീസ് അന്വേഷണമാരംഭിച്ചു. നേരത്തെ എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻറും സംസ്ഥാന സമിതി അംഗവുമായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3qtOONG
Comments