'ബിജെപിയെ പുഷ്ടിപ്പെടുത്തുന്ന യുഡിഎഫിന്റെ ത്യാഗസന്നദ്ധത തിരുവനന്തപുരം കോര്‍പറേഷനിലാകെ പടരുകയാണ്'

'ഓര്മ്മയില്ലേ, 2016ല് നേമത്ത് ബിജെപിയുടെ ആദ്യ എംഎല്എ വിരിഞ്ഞപ്പോള് യുഡിഎഫിനു കിട്ടിയത് വെറും 13860 വോട്ടുകളായിരുന്നു. സ്വയം മെലിഞ്ഞ് ബിജെപിയെ പുഷ്ടിപ്പെടുത്തുന്ന യുഡിഎഫിന്റെ ത്യാഗസന്നദ്ധത തിരുവനന്തപുരം കോര്പറേഷനിലാകെ പടരുകയാണ്. എംഎല്എ ആയ കോണ്ഗ്രസ് നേതാവിനാണത്രേ കച്ചവടത്തിന്റെ ചുക്കാന്. അതാണിപ്പോള് കോണ്ഗ്രസിന്റെ പൊതുരാഷ്ട്രീയമെന്നറിയാത്ത ഏതോ പാവം അണികള് ഇന്ദിരാ ഭവന്റെ ചുവരില് പോസ്റ്ററൊട്ടിച്ചെന്നോ നേതാക്കള് അത് വലിച്ചു കീറിക്കളഞ്ഞെന്നോ ഒക്കെ വാര്ത്ത കേള്ക്കുന്നു'; തോമസ് ഐസക്ക് എഴുതുന്നു

ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരത്ത് ബിജെപിയ്ക്കു മുന്നില് കോണ്ഗ്രസിന്റെ ''നേമജപം'' അരങ്ങുതകര്ക്കുന്നു. ഓര്മ്മയില്ലേ, 2016ല് നേമത്ത് ബിജെപിയുടെ ആദ്യ എംഎല്എ വിരിഞ്ഞപ്പോള് യുഡിഎഫിനു കിട്ടിയത് വെറും 13860 വോട്ടുകളായിരുന്നു. സ്വയം മെലിഞ്ഞ് ബിജെപിയെ പുഷ്ടിപ്പെടുത്തുന്ന യുഡിഎഫിന്റെ ത്യാഗസന്നദ്ധത തിരുവനന്തപുരം കോര്പറേഷനിലാകെ പടരുകയാണ്. എംഎല്എ ആയ കോണ്ഗ്രസ് നേതാവിനാണത്രേ കച്ചവടത്തിന്റെ ചുക്കാന്. അതാണിപ്പോള് കോണ്ഗ്രസിന്റെ പൊതുരാഷ്ട്രീയമെന്നറിയാത്ത ഏതോ പാവം അണികള് ഇന്ദിരാ ഭവന്റെ ചുവരില് പോസ്റ്ററൊട്ടിച്ചെന്നോ നേതാക്കള് അത് വലിച്ചു കീറിക്കളഞ്ഞെന്നോ ഒക്കെ വാര്ത്ത കേള്ക്കുന്നു.

തങ്ങളുടെ വോട്ടുകളപ്പാടെ ബിജെപിയിലേയ്ക്ക് ഒഴുകിച്ചേരുന്നതിലോ, അതിന് തങ്ങളുടെ നേതാവു തന്നെ കാര്മ്മികത്വം വഹിക്കുന്നതിനോ കോണ്ഗ്രസ് നേതൃത്വത്തിന് ഒരു നാണക്കേടുമില്ല. ബിജെപി ജയിച്ച ചില വാര്ഡുകളില് കോണ്ഗ്രസിന്റെ വോട്ടുകള് ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില് കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്. നെടുങ്കാട് 74 (1169), പിടിപി നഗര് 659 (1132), പാപ്പനംകോട് 594 (866), തിരുമല 594 (1081), പുന്നയ്ക്കാമുഗള് 815 (1435), നെട്ടയം 731 (1341), ചെല്ലമംഗലം 965 (1341), തുരുത്തുമ്മൂല 978 (1540),

നാലക്കത്തില് നിന്ന് മൂന്നിലേയ്ക്കും മൂന്നില് നിന്ന് രണ്ടക്കത്തിലേയ്ക്കും ചുരുങ്ങുകയാണ് കോണ്ഗ്രസ്. അതായത്, കോണ്ഗ്രസ് ബിജെപിയായി രൂപം മാറുന്നു. ഈ പ്രതിസന്ധിയെ സംഘടനാപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാനോ അതിജീവിക്കാനോ അവര്ക്കു കഴിയുന്നില്ല. സംഘടനയും രാഷ്ട്രീയവും കോണ്ഗ്രസ് ബിജെപിയ്ക്ക് അടിയറ വെച്ച കോണ്ഗ്രസിനെയാണ് തിരുവനന്തപുരം കോര്പറേഷനില് നമുക്ക് കാണാനാവുക.
നടന്നത് എന്തെന്ന് സാധാരണ കോണ്ഗ്രസ് പ്രവര്ത്തകര് തന്നെ തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് ഇന്ദിരാഭവനു മുന്നില് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്. ഡിസിസി പിരിച്ചുവിടണമെന്നും സീറ്റ് കച്ചവടക്കാരെയും ഒറ്റുകാരെയും പുറത്താക്കണമെന്നുമാണ് നേതൃത്വത്തോട് കോണ്ഗ്രസ് പ്രവര്ത്തകര് തന്നെ ആവശ്യപ്പെടുന്നത്. ഈ പോസ്റ്ററുകള് കീറിക്കളഞ്ഞതുകൊണ്ടു മാത്രം പ്രശ്നങ്ങള് അവസാനിക്കുകയില്ല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില് ഈ സഖ്യം കൂടുതല് ശക്തിപ്പെടും. 1991ലെ കോലീബി സഖ്യം തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില് ആവര്ത്തിക്കാന് എല്ലാ സാധ്യതയുമുണ്ട്. അഞ്ചു സീറ്റിലെങ്കിലും ബിജെപിയ്ക്ക് വോട്ടു മറിച്ചു കൊടുത്ത് മറ്റു മണ്ഡലങ്ങളില് തിരിച്ചു സഹായം സ്വീകരിക്കാനുള്ള കരാറിനാവും യുഡിഎഫ് നേതാക്കള് തുനിയുക. അതുകൊണ്ടാണ് ബിജെപിയെ തുറന്നു വിമര്ശിക്കാതെ കോണ്ഗ്രസ് ഒളിച്ചു കളിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nxwaCv

Comments

Archive

Contact Form

Send