ഒറ്റക്കുത്തിന് കൊല്ലാന്‍ പരിശീലിച്ചവരെ ആര്‍എസ്എസ് കേരളത്തില്‍ നിയോഗിച്ചോ? മണിലാല്‍ വധത്തില്‍ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് എം എ ബേബി
കൊച്ചി > കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഡല്‍ഹി പൊലീസില്‍ നിന്നും സ്വയം വിരമിക്കല്‍ വാങ്ങി നാട്ടിലെത്തി സജീവ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയ ആളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍. നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാന്‍ പരിശീലനം നേടിയവരെ ആര്‍എസ്എസ് കേരളത്തില്‍ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബേബി പറഞ്ഞു.
ഞായറാഴ്ച്ച രാത്രിയാണ് മണ്റോതുരുത്തില് എല്‍ഡിഎഫ് ബൂത്ത് ഓഫീസിനു സമീപം സിപിഐ എം പ്രവര്‍ത്തകനായ മണിലാലിനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ നെന്മേനി തെക്ക് തുപ്പാശേരില്‍ അശോകന് (55), വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ സത്യന്(51) എന്നിവരെ കിഴക്കേകല്ലട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മണ്‍റോതുരുത്ത് വില്ലേജ് ഓഫീസിനു സമീപം എല്‍ഡിഎഫ് ബൂത്ത് ഓഫീസില്‍നിന്ന് അല്‍പ്പം മാറി സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെയാണ് മണിലാലിനെ ആക്രമിച്ചത്. ഓട്ടോ ഡ്രൈവറായ സത്യനൊപ്പം എത്തിയ അശോകന് അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നു. നിലത്തുവീണ മണിലാലിന്റെ നെഞ്ചില്‍ രണ്ടുതവണ കൂടി കുത്തി. രക്തത്തില്‍ കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉടന്‍ സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് പാലത്തറ എന്‍ എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2IrS9M4
Comments