ഉല്ലാസ് തോമസ് എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

എറണാകുളം> എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യു. ഡി. എഫിലെ ഉല്ലാസ് തോമസിനെ തിരഞ്ഞെടുത്തു. 16 വോട്ടുകൾ ആണ് ഉല്ലാസ് നേടിയത്. രണ്ട് അംഗങ്ങൾ വോട്ട് എടുപ്പിൽ നിന്നും വിട്ടുനിന്നു.

എതിർ സ്ഥാനാർഥി എ. എസ് അനിൽകുമാർ 9 വോട്ടുകൾ നേടി. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് ഉല്ലാസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആവോലി ഡിവിഷനിൽ നിന്നാണ് ഉല്ലാസ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/38P9asq

Comments

Archive

Contact Form

Send