കാഞ്ഞങ്ങാട് കൊലപാതകം: ലീഗ്‌ ഗൂഢാലോചന അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

കോഴിക്കോട്> കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകത്തിന് പിന്നിലെ മുസ്ലിംലീഗ് ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹീമും ആവശ്യപ്പെട്ടു. പ്രതികളെ ഒളിവിൽ പാർപ്പിച്ച ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യണം. ലീഗ് താലിബാനിസം നടപ്പാക്കിയതിന്റെ ഭാഗമാണീ കൊല. കാസർകോട്ടെ പല കേന്ദ്രങ്ങളിലും ലീഗ് മതധ്രുവീകരണം നടത്തുകയാണ്. കൊലപാതകത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ സംഘം വിപുലീകരിക്കണം. ലീഗിന് പോപ്പുലർ ഫ്രണ്ടിന്റെ ആയുധപരിശീലനം ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കാവുന്നതാണ്.

അക്രമമോ കൊലയോ എന്ത് നടത്തിയാലും ലീഗിനെ തള്ളിപ്പറയാൻ കോൺഗ്രസിനാകില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്ന് ലീഗ് ആഘോഷിക്കയാണെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സെക്രട്ടറിയറ്റംഗം വി വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത് എന്നിവരും പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2KXnLtS

Comments

Archive

Contact Form

Send