ഡൽഹി എയിംസിൽ നഴ്‌സുമാരുടെ സമരം ശക്‌തമാകുന്നു; അടിച്ചൊതുക്കാൻ പൊലീസ്‌

ന്യൂഡൽഹി> ഡൽഹി എയിംസില് നഴ്സുമാര് നടത്തുന്ന സമരത്തിനിടെ സംഘര്ഷം. സമരക്കാര്ക്ക് നേരെ പോലീസ് ലാത്തി വീശി. സംഘര്ഷത്തില് നിരവധി നഴ്സുമാര്ക്ക് പരിക്കേറ്റു. ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള് പുനസ്ഥാപിക്കുക തുടങ്ങി 23 ആവശ്യങ്ങള് ചൂണ്ടിക്കാട്ടിയാണ് നഴ്സുമാര് സമരം നടത്തുന്നത്.

തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്. ജീവനക്കാരെ അനുനയിപ്പിക്കാന് എയിംസ് അധികൃതര് ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. തീരുമാനം വരുംവരെ ജോലിയില് പ്രവേശിക്കാന് തയ്യാറല്ലെന്ന് നഴ്സുമാര് വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്, ഇഎച്ച്എസ് എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര് ആവശ്യപ്പെട്ടു.

അതേസമയം, നഴ്സുമാര്ക്ക് അന്ത്യശാസനവുമായി കേന്ദ്രസര്ക്കാര് രംഗത്തെത്തി. നഴ്സുമാര്ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. ആശുപത്രിയിലെ സേവനങ്ങള് മുടങ്ങാതിരിക്കാന് ആവശ്യ നടപടി സ്വീകരിക്കുവാന് എയിംസ് അധികൃതര്ക്ക് നിര്ദേശവും നല്കി.



Credits National || Deshabhimani ​Online ​News https://ift.tt/3nlm3Ri

Comments

Archive

Contact Form

Send