പ്രക്ഷോഭം ശക്തമാക്കി കർഷകർ; ബിജെപി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കും, നേതാക്കളെ വഴി തടയും
തിരുവനന്തപുരം > കര്ഷക സംഘടനകളുമായി ഇന്ന് വീണ്ടും കേന്ദ്ര സര്ക്കാര് ചര്ച്ച നടത്തിയേക്കും. ചര്ച്ചയിൽ പങ്കെടുക്കുമെങ്കിലും നിയമം പിൻവലിക്കുന്നതൊഴിച്ച് സര്ക്കാരിന്റെ യാതൊരു ഒത്തുതീര്പ്പ് നിര്ദ്ദേശവും അംഗീകരിക്കേണ്ടതില്ലെന്നാണ് കര്ഷക സംഘടനകളുടെ തീരുമാനം. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചര്ച്ചക്ക് ശേഷം സര്ക്കാര് മുന്നോട്ടുവെച്ച ഭേദഗതി നിര്ദ്ദേശങ്ങൾ സംഘടനകൾ തള്ളിയിരുന്നു.
വരുന്ന ഡിസംബർ 14ന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ബിജെപി ഓഫീസുകളിലേക്ക് മാര്ച്ച് നടത്താനും കര്ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും തീരുമാനമുണ്ട്. ഡൽഹി - ജയ്പൂർ ദേശീയ പാത 12-ാം തിയതി ഉപരോധിക്കാനും ദേശീയപാതകളിലെ ടോൾ പിരിവ് തടയാനും തീരുമാനിച്ചു. അങ്ങനെ സമരം കൂടുതൽ കടുപ്പിക്കുകയാണ് കര്ഷക സംഘടനകൾ.
Credits National || Deshabhimani Online News https://ift.tt/3n2Bn52
Comments