കെ എം ഷാജിക്ക്‌ കൈക്കൂലി: വിജിലൻസ് പി കുഞ്ഞി മുഹമ്മദിന്റെ മൊഴിയെടുക്കുന്നു.


കണ്ണൂർ> മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിയുടെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദിന്റെ മൊഴിയെടുക്കുന്നു.

സിറ്റി അഞ്ചു കണ്ടിയിലെ വീട്ടിൽ വെച്ചാണ് മൊഴിയെടുക്കൽ. കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ.
അഴീക്കോട് ഹൈസ്കൂളിന് മുൻ യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരിൽ കെ എം ഷാജി എം എൽ എ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

അനധികൃത സ്വത്തു സമ്പാദനത്തിനും വിജിലൻസ് കെ എം ഷാജിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സമാന കേസിൽ കെ എം ഷാജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നേരിടുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/33QEm92

Comments

Archive

Contact Form

Send