പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; നവനാസ്തിക അവതാരങ്ങളുടെ ഫാസിസ്റ്റ് സേവ തിരിച്ചറിയുക: യുക്തിവാദിസംഘം

കൊച്ചി > രാജ്യത്ത് കത്തിപ്പടരുന്ന കര്ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള യുക്തിവാദിസംഘം. രണ്ടുലക്ഷത്തോളം കര്ഷകര് ഡല്ഹിയിലേക്ക് നടത്തുന്ന മാര്ച്ച് നവ സ്വാതന്ത്ര്യ സമരം തന്നെയാണ്. മോഡി സര്ക്കാരിന്റെ കോര്പ്പറേറ്റ് നയങ്ങള് കാര്ഷിക മേഖലയേയും തകര്ത്തു കളയുമെന്ന തിരിച്ചറിവില് നിന്നാണ് ഈ ജനകീയ മുന്നേറ്റം. അതിനെ തച്ചുതകര്ക്കാനുള്ള കേന്ദ്ര നടപടികള് അത്യന്തം പ്രതിഷേധാര്ഹമാണെന്നും യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എന്. അനില്കുമാറും ജനറല് സെക്രട്ടറി അഡ്വ.രാജഗോപാല് വാകത്താനവും പ്രസ്താവനയില് അറിയിച്ചു.

പാര്ലമെന്റിനെ നോക്കുകുത്തി ഏകപക്ഷീയമായി അടിച്ചേല്പിച്ച പുതിയ കാര്ഷിക നിയമങ്ങള് ജനവിരുദ്ധമാണ്. സംസ്ഥാന സര്ക്കാരുകളുടെ അവകാശങ്ങള്ക്കെതിരായ കടന്നുകയറ്റമായതിനാല് രാജ്യത്തിന്റെ ഫെഡറല് സംവിധാനത്തിന്റെ അട്ടിമറി കൂടിയാണ് ഇവ.

എന്നാല് മദ്ധ്യവര്ഗ ബോധത്തിന്റെ സ്വപ്ന ജീവികള് ഈ പോരാട്ടത്തെ പരിഹസിച്ചു കൊണ്ട് സംഘപരിവാര് സര്ക്കാരിനു സ്തുതി പാടുകയാണ്. നവനാസ്തിക അവതാരങ്ങളുടെ ജനവിരുദ്ധ നിലപാടുകളുടെ തനിമ തെളിയിക്കുന്നതാണ് ഈ നിലപാടുകള്. അദ്ധ്വാനിക്കുന്നവരോടുള്ള പുച്ഛവും രാജ്യം വിറ്റു തീര്ക്കുന്നവരോടുള്ള കൂറും അതിന്റെ തെളിവുകളാണ്. മദ്ധ്യവര്ഗ കപട വാചാലതകളെ തള്ളിക്കളയുകയും പണിയെടുക്കുന്നവരുടെ പക്ഷത്തു നില്ക്കുകയും ചെയ്യുന്നുവെന്നും യുക്തിവാദിസംഘം അറിയിച്ചു.




Credits Kerala || Deshabhimani ​Online ​News https://ift.tt/2JEZzvx

Comments

Archive

Contact Form

Send