വാജ്‌പേയ്‌ക്ക്‌ തുരങ്കംപണി അറിയാമോ?; വള്ളംകളി ചോദ്യത്തിന്‌ മറുചോദ്യവുമായി എൻ എസ്‌ മാധവൻ

കൊച്ചി > രാജീവ് ഗാന്ധി സെന്റര് ഫോര് ബയോ ടെക്നോളജി ക്യാമ്പസിന് ആര്എസ്എസ് സൈദ്ധാന്തികന് എം എസ് ഗോള്വാള്ക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് എഴുത്തുകാരനും നിരൂപകനുമായ എന് എസ് മാധവന്.

ജവഹര് ലാല് നെഹ്റു വള്ളം കളിക്കാരനായതുകൊണ്ടാണോ കായിക വിനോദത്തിന് അദ്ദേഹത്തിന്റെ പേര് കൊടുത്തത് എന്നായിരുന്നു മുരളീധരന്റെ ചോദ്യം. വാജ്പേയ്ക്ക് തുരങ്കംപണി അറിയുമോ എന്നായിരുന്നു എന് എസ് മാധവന്റെ മറുചോദ്യം.

''നെഹ്റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല് വാജ്പയിയ്ക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും'' എന്എസ് മാധവന് ട്വീറ്റ് ചെയ്തു. മുരളീധരനെതിരെയുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/39QgEhi

Comments

Archive

Contact Form

Send