സഞ്ജുവിന് അങ്ങ് ഓസ്ട്രേലിയയിലുമുണ്ട് പിടി
മണ്ണൂത്തി > തൃശൂര്‍ നടത്തറ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സഞ്ജു തോമസിന് ഓസ്ട്രേലിയയിലുമുണ്ട് പിടി. ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ നടന്ന ഇന്ത്യ--ഓസീസ് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സഞ്ജു താരമായത്. പ്രിയ കൂട്ടുകാരന് വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്ററുകളുമായാണ് സഞ്ജുവിന്റെ കൂട്ടുകാര്‍ കളി കാണാനെത്തിയത്.
ഇന്ത്യ--ഓസ്ട്രേലിയ മത്സരത്തിനിടെ കാന്‍ബറയിലെ സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ പോസ്റ്ററുമായി സുഹൃത്തുക്കള്‍
ഇംഗ്ലീഷിലായിരുന്നു പോസ്റ്റര്‍. സാമൂഹ്യ മാധ്യമങ്ങളിലും വിദേശത്തുള്ള ഈ കൂട്ടുകാര്‍ സഞ്ജുവിന് വോട്ട് തേടി സജീവമായി രംഗത്തുണ്ട്. നടത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥിയായാണ് സഞ്ജു മത്സരിക്കുന്നത്. പ്രാദേശിക ക്രിക്കറ്റ് താരം കൂടിയാണ് സഞ്ജു.
Credits Kerala || Deshabhimani Online News https://ift.tt/3ohcG52
Comments