കേരളാ കോണ്‍ഗ്രസ് എം എന്ന പേരും ജോസ് വിഭാഗത്തിന്; ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി > കേരളാ കോണ്ഗ്രസ് പി ജെ ജോസഫ് വിഭാഗം കേരളാ കോണ്ഗ്രസ് എം എന്ന പേര് ഉപയോഗിക്കന്നത് ഹൈക്കോടതി വിലക്കി. ജോസഫ് വിഭാഗം സ്ഥാനാര്ഥികളെ സ്വതന്ത്രരായി കണക്കാക്കരുതെന്ന് കോടതി നേരത്തെ നിര്ദ്ദേശിച്ചിരുന്നു. കോടതിയില് സമര്പ്പിച്ച കേസിലും മറ്റു രേഖകളിലും കേരള കോണ്ഗ്രസ് എം എന്ന പേര് രേഖപ്പെടുത്തിയിട്ടുള്ളത് നിയമപരമല്ലന്ന് ജോസ് കെ മാണി വിഭാഗം ചൂണ്ടിക്കാട്ടിയതിനെത്തുടര്ന്നാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ നിര്ദ്ദേശം.

രണ്ടില ചിഹ്നവും കേരള കോണ്ഗ്രസ് എം എന്ന പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സിംഗിള് ബഞ്ച് ശരിവച്ചതായും വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് സംബന്ധിച്ച് അന്തിമ വിധി വരും വരെ ജോസഫ് വിഭാഗത്തിന് കേരള കോണ്ഗ്രസ് എം എന്ന പേര് ഉപയോഗിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3me36yu

Comments

Archive

Contact Form

Send