നിലമ്പൂര്‍ നഗരസഭയിലെ കനത്ത തോല്‍വി: കോണ്‍ഗ്രസില്‍ കൂട്ടരാജി; ലീഗിൽ പൊട്ടിത്തെറി

നിലമ്പൂർ > നിലമ്പൂര് നഗരസഭയിലെ തോല്വിക്ക് പിന്നാലെ കോണ്ഗ്രസില് കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര് രാജിവച്ചു.

33 വാര്ഡുകളില് യുഡിഎഫ് വിജയിച്ചത് ഒന്പത് വാര്ഡുകളില് മാത്രമായിരുന്നു. നഗരസഭയിലെ യുഡിഎഫ് ജയിച്ചു വാർഡുകളിൽ പോലും ചെറിയ ഭൂരിപക്ഷമാണ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.

ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ ഗോപിനാഥിന്റെ തോൽവി കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാക്കി. സിറ്റിംഗ് സീറ്റുകൾ പലതും തോറ്റത് ആര്യാടൻ മുഹമ്മദിന്റെ ധാർഷ്ട്യമാണെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.

കെപിസിസി മാനദണ്ഡങ്ങൾ പാലിക്കാതെ ആര്യാടൻമാരുടെ ശിഖണ്ഡികളാണ് സ്ഥാനാർത്ഥികളായതെന്നും തോൽവി ആര്യാടൻ കുടുംബാധിപത്യത്തിന് ഏറ്റതിരിച്ചടിയാണെന്നും ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.

അനുകൂല സാഹചര്യങ്ങള് അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nw2jKW

Comments

Archive

Contact Form

Send