സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

മലപ്പുറം> ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോയമ്പത്തൂര് കെജി ഹോസ്പിറ്റലില് ചികിത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം . കഴിഞ്ഞദിവസം അട്ടപ്പാടിയില് പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കോവിഡ് കാലത്ത് ഒടിടി ആയി റിലീസ് ചെയ്ത് വിജയിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മികച്ച ഫിലിം എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. 2015ല് സംവിധാനം ചെയ്ത ‘കരി’ ആണ് ആദ്യചിത്രം. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്.

ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ജയസൂര്യ, ദേവ് മോഹന്, അതിഥി റാവു ഹൈദരി, കലാരഞ്ജിനി, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ താരങ്ങള് . ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില് വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്മ്മിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2JcCKiT

Comments

Archive

Contact Form

Send