മായിൻ ഹാജിയുടെ ചെക്ക് തട്ടിപ്പുകേസ് അറിയില്ലെന്ന് ചെന്നിത്തല
കൊച്ചി > മുസ്ലിംലീഗ് നേതാവ് മായിൻഹാജിയുടെ ചെക്ക് തട്ടിപ്പുകേസിനെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നാട്ടിൽ ആരുടെയൊക്കെപേരിൽ കേസുണ്ടാകും. അത് ഞാൻ അറിയണമെന്നുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എറണാകുളത്ത് വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കും. ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന ഹസന്റെ പ്രസ്താവന റ്റിദ്ധരിക്കപ്പെട്ടതാണ്. കോവിഡ്വാക്സിൻ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2K0LOYD
Comments