'ഷാനവാസ് മരിച്ചിട്ടില്ല, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത് ': നിര്‍മ്മാതാവ് വിജയ് ബാബു

കൊച്ചി> സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചു എന്ന വാര്ത്ത ശരിയല്ലെന്ന് നിര്മ്മാതാവ് വിജയ് ബാബു. ഷാനവാസ് സംവിധാനം ചെയ്ത 'സുഫിയും സുജാതയും' സിനിമ നിര്മ്മിച്ച വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ഹൃദയമിടിപ്പ് ഇപ്പോഴുമുണ്ട്. ദയവായി പ്രാര്ഥിക്കുക, തെറ്റായ വാര്ത്ത പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു കുറിപ്പില് പറഞ്ഞു.

അതേ സമയം സംവിധായകരുടെ സംഘടനയായ ഫെഫ്ക അവരുടെ ഫേസ്ബുക്ക് പേജില് നേരത്തെ മരണ വാര്ത്ത സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് മാധ്യമങ്ങളില് വാര്ത്ത പ്രചരിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mLefqR

Comments

Archive

Contact Form

Send