വയനാട് ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന്
കൽപ്പറ്റ>
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽ ഡി എഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളാണ് ഉണ്ടായിരുന്നു.
വോട്ടെടുപ്പിൽ ഇരുമുന്നണികളും തുല്യമായി. പിന്നീടായിരുന്നു നറുക്കെടുപ്പ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം സുരേഷ് താളൂരാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡൻ്റുകൂടിയാണ് സംഷാദ്.
Credits Kerala || Deshabhimani Online News https://ift.tt/3mUGF1z
Comments