വർക്കല നഗരസഭ ഭരണവും എൽഡിഎഫിന്; സ്വതന്ത്രന്മാര്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചു
വർക്കല > തിരുവനന്തപുരം വര്ക്കല നഗരസഭ എല്ഡിഎഫ് ഭരിക്കുമെന്നുറപ്പായി. സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പാക്കിയതോടെയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. നഗരസഭയില് 12 സീറ്റു നേടി എല്ഡിഎഫ് വലിയ ഒറ്റ കക്ഷിയായെങ്കിലും സ്വതന്ത്രര് നിര്ണയാകമാകുകയായിരുന്നു.
എല്ഡിഎഫ് 12,ബിജെപിക്ക് 11, യുഡിഎഫ്.7 , സ്വതന്ത്രര് 3 എന്നിങ്ങനെയാണ് വര്ക്കല നഗരസഭയിലെ കക്ഷിനില. ഒറ്റകക്ഷിയായി എല്ഡിഎഫ് എത്തിയെങ്കിലും സ്വതന്ത്രര് നിര്ണായകമായി. പിന്തുണ എല്ഡിഎഫിനെന്നു രണ്ടു സ്വതന്ത്രന്മാര് ഇന്നു പരസ്യ നിലപാടെടുക്കുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/38eZGq7
Comments